വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്‍റെ സംസ്ഥാനമായ ഇല്ലിനോയിയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവർണർ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാൾ ദിനം. 2018 ഓഗസ്റ്റ് നാലുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഗവർണറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.