ന്യൂയോര്‍ക്ക്: പേരെടുത്ത് പറയാതെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡന്‍റുമാരായ ബരാക്ക് ഒബാമയും , ജോർജ്ജ് ബുഷും രംഗത്ത്. വിഭജനത്തിന്‍റെയും ഭയത്തിന്‍റെയുിം രാഷ്ട്രീയം തള്ളിക്കളയണമെന്ന് ഒബാമ പറഞ്ഞു. രാജ്യസ്നേഹം പ്രാദേശികവാദമല്ലെന്ന് പറഞ്ഞ ജോർജ്ജ് ബുഷ് രാജ്യത്തെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളേക്കാൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് കൂടുതലെന്നും കുറ്റപ്പെടുത്തി.