ബാഴ്സ: ബാർസലോണയില്‍ ഭീകരാക്രമണം നടത്തിയതെന്ന് സംശയിക്കുന്ന 17കാരൻ മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. കാംബ്രിൽസിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളിൽ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്പെയിനിലെ കാറ്റലൂണിയൻ പ്രവ്യശ്യയിലെ ജിറോണ സ്വദേശിയാണ് മൗസ. മറ്റു നാലു പേരും മൊറോക്കൻ സ്വദേശികളാണ്. 

ബാഴ്സലോണയിൽ ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കാംബ്രിൽസിൽ ഉണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതികൾ രാജ്യത്തിന്‍റെ പലഭാഗത്തും സമാനരീതിയിൽ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു