''വിവാഹ വാർഷികാശംസകൾ പ്രിയപ്പെട്ട മിഷേൽ. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി താങ്കൾ എനിക്കൊരു അസാധാരണയായ പങ്കാളിയായിരുന്നു. എല്ലായ്പ്പോഴും എന്നെ സന്തോഷിപ്പിക്കാൻ സാധിച്ചയാൾ. ഈ ലോകത്തിൽ ഞാൻ കണ്ടതിൽ വച്ചേറ്റവും പ്രിയപ്പെട്ടൊരാൾ.''  


ദില്ലി: മുൻ അമേരിക്കൽ പ്രസിഡന്റ് ബാരക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ഇരുപത്തിയാറാം വിവാ​ഹ വാർഷിക ദിനമായിരുന്നു ഒക്ടോബർ 3. മിഷേലിന്റെ മനോഹരമായ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒബാമ ഭാര്യയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ഒപ്പം ഹൃദയം​ഗമമായ ഒരു കുറിപ്പുമുണ്ട്. അതിങ്ങനെയാണ്, ''വിവാഹ വാർഷികാശംസകൾ പ്രിയപ്പെട്ട മിഷേൽ. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി താങ്കൾ എനിക്കൊരു അസാധാരണയായ പങ്കാളിയായിരുന്നു. എല്ലായ്പ്പോഴും എന്നെ സന്തോഷിപ്പിക്കാൻ സാധിച്ചയാൾ. ഈ ലോകത്തിൽ ഞാൻ കണ്ടതിൽ വച്ചേറ്റവും പ്രിയപ്പെട്ടൊരാൾ.''

Scroll to load tweet…

ഒബാമയുടെ കുറിപ്പിനും ഫോട്ടോയ്ക്കും താഴെ മിഷേൽ നന്ദി അറിയിക്കുന്നുണ്ട്. തന്നിൽ അർപ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും. തന്നെയും മക്കളെയും എങ്ങനെയാണ് അദ്ദേഹം സ്നേഹിക്കുന്നതെന്ന് മിഷേൽ സ്നേഹത്തോടെ ഓർക്കുന്നു. 1991 ലാണ് ഒബാമയുടെയും മിഷേലിന്റെയും വിവാഹ നിശ്ചയം നടന്നത്. 1992 ലായിരുന്നു വിവാഹം. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. മാലിയ ആൻ ഒബാമയും സാഷ ഒബാമയും.