മൊസൂള്‍: മൊസൂളില്‍ അടിത്തറയിളകിയതിനു പിന്നാലെ സേനയുടെ പിടിയിലാകുന്നതു തടയാന്‍ ഐഎസ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാശ്ചാത്യ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില ഭീകരര്‍ ഐഎസിന്‍റെ പ്രധാന അടയാളമായ താടി ഷേവ് ചെയ്ത് സിവിലിയന്‍ വേഷത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്.

ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരര്‍ സ്വയം ജീവനൊടുക്കി തുടങ്ങിയത്. 2014 മുതല്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു മൊസൂള്‍ നഗരം. ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മൊസൂള്‍. 

ടകഴിഞ്ഞ മാസം മുതലാണ് മൊസൂളിനെ തിരിച്ചു പിടിക്കാനുള്ള സൈനിക പോരാട്ടം ഇറാഖ് തുടങ്ങിയത്. മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ മൊസൂള്‍ ശക്തി കേന്ദ്രം ഐ്എസ് ഭീകരരില്‍ നിന്ന് തിരികെ പിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിന്റെ കിഴക്കന്‍നഗരങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ സെന്യം തിരിച്ചുപിടിച്ചിരുന്നു.