ബിഡിജെഎസ് എന്‍ഡിഎയ്ക്കൊപ്പമെന്ന് തുഷാര്‍

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. എല്ലാവര്‍ക്കും ബിഡിജെഎസ്സിൻറെ വോട്ട് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ബിജെപിയുമായുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. ഇതിനായി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി വരികയാണെന്നും തുഷാര്‍ പറഞ്ഞു. 

ബിഡിജെഎസ്സ് ഇപ്പോഴും എൻഡിഎയുടെ ഭാഗം തന്നെയ‌ാണെന്നും ഇപ്പോഴുള്ളത് നിസ്സഹകരണം മാത്രമാണെന്നും തുഷാർ വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പാര്‍ട്ടി െന്‍ഡിഎ മുന്നണി വിടാനൊരുങ്ങുന്നതായും സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് തുഷാറിന്‍റെ വെളിപ്പെടുത്തല്‍.