ന്യൂഡല്‍ഹി: ഫേസ്ബുക്കും സ്റ്റാര്‍ട്ട് അപ് വില്ലേജ് കളക്ടറ്റീവുമായി ചേര്‍ന്നാണ് രാജ്യത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക പദ്ധതി ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സ്‌കൂള്‍ ഓഫ് ഇന്നവേഷന്‍ പ്രോഗ്രാമുമായി ഫേസ്ബുക്ക് എത്തുന്നത്. വെര്‍ച്ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏത് സര്‍വകലാശാലയ്ക്കും പരിശീലന പരിപാടിയില്‍ ചേരാം. ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഫേസ്ബുക്ക് ഒരുക്കും. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ചാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുക. ജനുവരി 18 മുതല്‍ പരിശീലന പരിപാടികള്‍ തുടങ്ങാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.