യുദ്ധസജ്ജരാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ആഹ്വാനം ചെയ്തു. പാർട്ടിയും ജനങ്ങളും അർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സൈന്യം മുന്നോട്ടുവരണമെന്ന് ചൈനീസ് കേന്ദ്ര മിലിറ്ററി കമ്മീഷൻ സംയുക്ത കമാൻഡ് സന്ദർശനത്തിനിടെ ഷീ ജിങ്പിങ് സൈനികരോട് പറഞ്ഞു.

യുദ്ധങ്ങൾ നയിച്ച് ജയം നേടാൻ സൈന്യം പ്രാപ്തരായിരിക്കണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാ‍ർട്ടി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര മിലിറ്ററി കമ്മീഷൻ ചെയമാനുമായ ഷീ ജിങ്പിങ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊന്പതാം പാർട്ടി കോൺഗ്രസ് അവസാനിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഷീ ജിങ് പിങ് സൈന്യത്തോട് യുദ്ധസജ്ജരാകാൻ നി‍ർദ്ദേശം നൽകുന്നത്.