ലണ്ടന്‍: മുന്‍ സൗന്ദര്യ റാണിയെ പാര്‍ക്കിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രിട്ടനിലെ ചെല്‍ട്ടന്‍ഹാമിലുള്ള സൗന്ദര്യ റാണി മിസ് ചെല്‍ട്ടന്‍ഹം എന്നറിയപ്പെടുന്ന സമി കിയഴ്‌സേയെയാണ് വീടിനടുത്തുള്ള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാര്‍ക്കിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. അക്കൗണ്ട് മാനേജരായി ജോലി ചെയ്തിരുന്ന ഈ 29 കാരിയായ സമി മോഡലിംഗ് രംഗത്തും സജീവമായിരുന്നു.
കുറച്ചു നാളായി സമിക്ക് മാനസിക അസ്വസ്ഥ്യതകളുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കാമുകന്‍ ഡാന്‍ കൂംബറിനൊപ്പം പോര്‍ട്‌സ് മൗത്തില്‍ ഒരു വര്‍ഷം താമസിച്ച ഇവര്‍ പിന്നീട് വിട്ടു നില്‍ക്കുകയായിരുന്നു.
വിഷാദ രോഗത്തെ തുടര്‍ന്ന് പ്രശ്‌നങ്ങളിലായിരുന്നു സമിയെന്ന് കാമുകന്‍ ഡാന്‍ കൂംബര്‍ പറയുന്നു.
