ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ തേനീച്ച കൂട് ഇളകി. സാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ 

തേനീച്ചക്കൂട് ഇളകി; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ 3 പേർ ആശുപത്രിയിൽ 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം : ഇന്ത്യ എ - ഇംഗ്ലണ്ട്‌ ലയണ്‍സ്‌ നാലാം ഏകദിനം തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് തേനീച്ച്കൂട്ടം ഇളകിയെത്തിയത്. അപ്പർ ഗ്യാലറിയിലിരുന്ന കണികൾ ചിതറിയോടി. പലർക്കും പരിക്കേറ്റു. കൂട്ടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലാക്കി . 

കാണികൾ ചിതറി ഓടി സ്റ്റേഡിയം അലങ്കോലമായതോടെ പതിനഞ്ച് മിനിറ്റോളം കളി നിർത്തി വച്ചു . മത്സരം കാണാൻ പൊതുവെ ആള് കുറവായിരുന്നതിനാൽ അപ്പർ ഗ്യാലറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്. തേനീച്ച കൂട് ഇളക്കി പ്രകോപനം ഉണ്ടാക്കിയതും അപ്പർ ഗ്യാലറിയിൽ എത്തിയ കാണികൾ തന്നെയാണെന്നാണ് ഇവരുടെ നിഗമനം. സ്റ്റേഡിയത്തിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.കളികഴിഞ്ഞ് കാണികൾ ഒഴിഞ്ഞ ശേഷം തേനീച്ചകളെ കൈകാര്യം ചെയ്യാനിരിക്കുകയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അധികൃതർ