സെല്‍ഫി എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ദുരന്തം സംഭവിക്കുകയായിരുന്നു

ആലപ്പുഴ: വള്ളത്തിലിരുന്ന് സെല്‍ഫി എടുത്ത് തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കരുവാറ്റ കൈപ്പള്ളി തറയിൽ മധു കരുതിക്കാണില്ല ഇത് തന്‍റെ അവസാന നിമിഷങ്ങളാകുമെന്ന്. സെല്‍ഫി എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വള്ളം മറിയുകയായിരുന്നു.

ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് കടവിന് സമീപത്താണ് വള്ളം മുങ്ങിയത്. വള്ളം മുങ്ങി ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും മധു മരിക്കുകയായിരുന്നു.