ആദ്യ പകുതിയില്‍ ബല്‍ജിയം 2-1ന് മുന്നിലായിരുന്നു. മാര്‍ട്ടെന്‍സും ബാറ്റ്ഷൂയിയും ആണ് ബല്‍ജിയത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തില്‍ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. റൊമേലു ലുകാകുവിന്റെ ഇരട്ടഗോള്‍ മികവില്‍ ബല്‍ജിയം ഒന്നിനെതിരെ നാല് ഗോളിന് കോസ്റ്റാറിക്കയെ തോല്‍പിച്ചു.

ആദ്യ പകുതിയില്‍ ബല്‍ജിയം 2-1ന് മുന്നിലായിരുന്നു. മാര്‍ട്ടെന്‍സും ബാറ്റ്ഷൂയിയും ആണ് ബല്‍ജിയത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. ബ്രയാന്‍ റൂയിസാണ് കോസ്റ്റാറിക്കയുടെ സ്‌കോറര്‍.

മറ്റൊരു മത്സരത്തില്‍ സെനഗല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ഓസ്ട്രിയയില്‍ നടത്തിയ മത്സരത്തില്‍ കിം യുംഗിന്റെ സെല്‍ഫ് ഗോള്‍ ആദ്യം ദക്ഷിണ കൊറിയക്ക് തിരിച്ചടിയായി. മൂന്ന കൊനാറ്റേയാണ് സെനഗലിന്റെ ജയമുറപ്പിച്ച ഗോള്‍ നേടിയത്.

ലോകകപ്പില്‍ ദക്ഷിണ കൊറിയ പതിനെട്ടിന് സ്വീഡനെയും സെനഗല്‍ 19ന് പോളണ്ടിനെയും നേരിടും.