Asianet News MalayalamAsianet News Malayalam

കുടിയേറ്റ നയം വിവാദമായി; ബെല്‍ജിയം പ്രധാനമന്ത്രി രാജിവച്ചു

2014ലാ​ണ് 42കാ​ര​നാ​യ മൈ​ക്കി​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​റി​യ​ത്. വ​ല​തു​പ​ക്ഷ സ​ഖ്യം രൂ​പീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു

Belgium's Prime Minister resigns in row over migration
Author
Belgium, First Published Dec 19, 2018, 9:12 AM IST

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ചാ​ൾ​സ് മൈ​ക്കി​ൾ രാ​ജി​വ​ച്ചു. അടുത്തിടെ ആവിഷ്കരിച്ച കുടിയേറ്റ നയം വിവാദമായതോടെയാണ് പ്രധാനമന്ത്രി രാജിവച്ചത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ കു​ടി​യേ​റ്റ ന​യ​ത്തെ ചാ​ൾ​സ് മൈ​ക്കി​ൾ നേ​ര​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ന്യൂ ​ഫെ​ൽ​മി​ഷ് അ​ല​യ​ൻ​സ് ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

2014ലാ​ണ് 42കാ​ര​നാ​യ മൈ​ക്കി​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​റി​യ​ത്. വ​ല​തു​പ​ക്ഷ സ​ഖ്യം രൂ​പീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. 1841നു ​ശേ​ഷം അ​ധി​കാ​ര​മേ​റ്റ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​യി​രു​ന്നു മൈ​ക്കി​ൾ. മൈ​ക്കി​ളി​ന്‍റെ രാ​ജിയില്‍ എന്നാല്‍ രാഷ്ട്രതലവനായ ഫിലിപ്പ് രാജാവ് അന്തിമ തീരുമാനം എടുത്തില്ലെന്നാണ് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios