പ്രശാന്തിഗിരി ഇടവകയുടെ ഭാഗമായ വാളാട് 40 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പിരിവിട്ട് ഭൂമി വാങ്ങി കുരിശുപള്ളി സ്ഥാപിച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കാറുമുണ്ട്.എന്നാല്‍ ഇടവക വികാരി ഫാ ചാക്കോ വാഴക്കാല രണ്ടാഴ്ച്ച മുമ്പ് ഈ ഭൂമി വിറ്റുവെന്നാണ് ആരോപണം.
വയനാട്: വയനാട് പ്രശാന്തിഗിരിയിലെ കുരിശുപള്ളി മാനന്തവാടി രൂപത സ്വകാര്യവ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ രണ്ട് സെന്‍റ് ഭൂമിയും കുരിശുമാണ് ഷോപ്പിംഗ് ക്ലോപ്ലക്സ് പണിയാനായി ഇടവക വികാരിയുടെ സഹായത്തോടെ വിറ്റത്. വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടം അവഗണിച്ചതോടെയാണ്
നാട്ടുകാരുടെ പ്രതിഷേധം.
പ്രശാന്തിഗിരി ഇടവകയുടെ ഭാഗമായ വാളാട് 40 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പിരിവിട്ട് ഭൂമി വാങ്ങി കുരിശുപള്ളി സ്ഥാപിച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കാറുമുണ്ട്.എന്നാല്‍ ഇടവക വികാരി ഫാ ചാക്കോ വാഴക്കാല രണ്ടാഴ്ച്ച മുമ്പ് ഈ ഭൂമി വിറ്റുവെന്നാണ് ആരോപണം.
ഭൂമിയപാട് റദ്ദാക്കി ഇടവക വികാരിക്കും ബിഷപ്പിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. തുടക്കമെന്ന നിലയില്‍ പൊലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. അതേസമയം വില്‍പ്പന ഫാ ചാക്കോ വാഴക്കാലയുടെ മാത്രം തീരുമാനമെന്നാണ് മാനന്തവാടി രൂപതയുടെ വിശദീകരണം. വിശ്വാസികളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും രൂപത വിശദീകരിക്കുന്നു.