രണ്ട് യുവതികളാണ് ഐ.ജി ശ്രജീത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ മലകയറുന്നത്.ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും കൊച്ചിയില്‍ നിന്നുമുള്ള മറ്റൊരു യുവതിയുമാണ് മലകയറുന്നത്.
പമ്പ: നടപന്തലില്‍ ആളുകള്‍ സംഘടിച്ച് നിന്ന് പ്രതിഷേധിക്കുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടത്തു. രണ്ട് യുവതികളാണ് ഐ.ജി ശ്രജീത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ മലകയറുന്നത്.ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും മറ്റൊരു യുവതിയുമാണ് മലകയറുന്നത്. പമ്പയില്‍ നിന്നും പുറപ്പെട്ട ഇവരുടെ യാത്ര മരക്കൂട്ടത്തിനടുത്തെത്തിയിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കവിത ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രിയായതിനാല്‍ സുരക്ഷപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ തന്നെ നേരിട്ട് വരാമെന്ന് ഐ.ജി ശ്രീജീത്ത് വ്യക്തമാക്കുകയായിരുന്നു.
