കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പറ്റിയ അമളി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈക്ക് ആണെന്ന് കരുതി ടോര്‍ച്ച് വാങ്ങി പ്രസംഗിക്കാന്‍ തുടങ്ങിയ മമതയുടെ വീഡിയോയാണ് ട്വിറ്ററില്‍ ചിരിപടര്‍ത്തുന്നത്. വേദിയില്‍ എത്തിയ മമത അടുത്തു നിന്ന പ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് ടോര്‍ച്ച് വാങ്ങി പ്രസംഗിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അബദ്ധം മനസിലാക്കിയ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ടോര്‍ച്ച് പിടിച്ചു വാങ്ങി മൈക്ക് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.