കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സി പി എം നേതൃ യോഗങ്ങള്‍ ഇന്നു തുടങ്ങും. കോണ്‍ഗ്രസ് സഖ്യം തെറ്റായിരുന്നു എന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന്റെ റിപ്പോര്‍ട്ടിംഗിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്. പശ്ചിമബംഗാള്‍ ഘടകത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തെറ്റു തിരുത്താനാണ് കേന്ദ്ര കമ്മിറ്റി പോളിറ്റ് ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്കിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക്ക് സര്‍ക്കാര്‍, എം എ ബേബി എന്നീ നേതാക്കള്‍ പി ബിയില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കും. അതേസമയം കോണ്‍ഗ്രസ് സഖ്യം ഗുണം ചെയ്തു എന്ന നിലപാടിലാണ് ഇപ്പോഴും ബംഗാളിലെ ഭൂരിപക്ഷം നേതാക്കള്‍.