യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു.
കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാള് സ്വദേശിയെ അജ്ഞാത സംഘം മര്ദ്ദിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില് മൂന്ന് പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
ബംഗാള് സ്വദേശി മാണിക് റായിക്കാണ് മര്ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചലിന് സമീപത്തുള്ള കടയില് നിന്ന് കോഴിയെയും വാങ്ങി വരുകയായിരുന്നു മാണിക് റോയ്. ഇതുവഴി ബൈക്കില് വന്ന മൂന്നംഗ സംഘം റായിയെ തടഞ്ഞു നിര്ത്തി അസഭ്യം പറഞ്ഞു. മോഷ്ടിച്ച കോഴിയെ തിരികെ തരണമെന്നാവശ്യപ്പെട്ട് ഉന്തും തള്ളുമുണ്ടായി. കോഴിയെ നല്കാന് തയ്യാറാകാതിരുന്ന മാണിക് റായിയെ സംഘം ക്രൂരമായി മര്ദ്ദിച്ചു.
യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര് ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. മുഖത്തും കണ്ണിന്റെ വശത്തും മൂക്കിനും മര്ദ്ദനമേറ്റ് ചോരയില് കുളിച്ച മാണിക്കിനെ നാട്ടുകാര് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു . യുവാവിന്റെ പരാതിയെ തുടര്ന്ന് കണ്ടാലറിയാവുന്ന മൂന്ന് പേര്ക്കെതിരെ അഞ്ചല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
