ബാംഗലൂരു: മുന്‍ ക്യൂന്‍ കര്‍ണാടക ദര്‍ക്ഷിത്മിത ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നു സംഘങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2015 ല്‍ പോലീസ് പിടിയിലായ വന്‍ മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ ആറസ്റ്റാണ് ഇത്. 2015 ല്‍ ദര്‍ക്ഷിത്മിതയുടെ വീട്ടില്‍ കര്‍ണാടക നാര്‍ക്കോട്ടിക്ക് സെല്‍ റെയ്ഡ് നടത്തിയിരുന്നു.

അന്ന് ഇവിടെ നിന്ന് 110 ഗ്രാം കൊക്കെയ്നും, 19 ഗ്രാം ഹാഷിഷും പിടിച്ചെടുത്തിരുന്നു. 2014ല്‍ ക്യൂന്‍ കര്‍ണാടക കിരീടം നേടിയ വ്യക്തിയാണ് ദര്‍ക്ഷിത്മിത. ഇന്ന് ബാഗ്ലൂരിലെ അറിയപ്പെടുന്ന മോഡലാണ് ദര്‍ക്ഷിത്മിത.

വീഡിയോ കാണാം