ബംഗളൂരു: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട മലയാളിയായ കാമുകനൊപ്പം ഒളിച്ചോടിയ ബംഗളൂരു സ്വദേശിനിയായ പതിനേഴുകാരി ഒഡീഷയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

സംഭവത്തില്‍ മലയാളിയായ മുഹമ്മദ് ആസിഫി (21)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഒഡീഷയിലെത്തിച്ചത്. ബംഗളൂരുവിലെ ഒരു പ്രമുഖ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.

നേരിട്ടുകാണാതെയാണ് ഇരുവരുടെയും പ്രണയം വളര്‍ന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സംഗോളി രായണ്ണ റെയില്‍വേസ്റ്റേഷനില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരുടെയും ആസിഫിന്‍റെ സുഹൃത്തിന്‍റെയും മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്‍താണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.