ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം കഴിഞ്ഞ ഒക്ടോബര്‍ 16ന് വെട്ടിക്കൊന്നത്. ആർഎസ്എസിന്‍റെ ശിവാജിനഗർ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്.
വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുരേദ്രഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു.
രുദ്രേഷ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
എന്നാല്‍ ഈ കൊലയ്ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ വൈര്യവും ഇല്ലെന്നും. ബിസിനസ് രംഗത്തെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
