സ്കൂള്‍ വാഹനങ്ങള്‍ വനിതാ മതിലിനായി വിട്ട് കൊടുത്താല്‍ യുഡിഎഫ് പ്രതിരോധിക്കും. യുഡിഎഫ് നേതാക്കന്മാര്‍ ജനുവരി ഒന്നിന് ഓരോ പ്രദേശത്തെത്തി പരിശോധന നടത്തും. 

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ പൊളിയുമെന്നാണ് ബെന്നി ബെഹന്നാന്‍റ പ്രതികരണം. വനിതാ മതിലില്‍ ആരെയെങ്കിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചാല്‍ ചെറുക്കും. സ്കൂള്‍ വാഹനങ്ങള്‍ വനിതാ മതിലിനായി വിട്ട് കൊടുത്താല്‍ യുഡിഎഫ് പ്രതിരോധിക്കും. 

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫ് നേതാക്കന്മാര്‍ ജനുവരി ഒന്നിന് ഓരോ പ്രദേശത്തെത്തി പരിശോധന നടത്തും. ആർഎസ് എസ്സിനെ വിഴുങ്ങിയ സിപിഎമ്മാണ് വനിതാ മതിൽ വിലപാട് വ്യക്തമാക്കിയ എൻഎസ്‍എസിനെ ആക്രമിക്കുന്നത്. വനിതാ മതിലിനെതിരെ യുഡിഎഫ്, സാംസ്കാരിക മുന്നേറ്റം നടത്തേണ്ടത് വിഭജിച്ചല്ലെന്നും ബെന്നി ബെഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.