ബിവറേജസ് ജീവനക്കാരുടെ ഒത്താശയോടെ കൊല്ലം ജില്ലിയിൽ അനധികൃതമായി മദ്യവിൽപന നടത്തുന്ന സംഘം പിടിയിലായി. കൊട്ടാരക്കരയിൽ കാറിനുള്ളിൽ കടത്തിയ 150 കുപ്പി മദ്യവും പിടിച്ചെടുത്തു. വാളകം ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി