തിരുവനന്തപുരം: ബെവറേജസ് കോര്‍പറേഷനിലെ ബോണസ് ഇത്തവണ കുറയ്ക്കില്ല . ബോണസ് കുറയ്ക്കണമെന്ന ധനവകുപ്പ് നിര്‍ദേശം ഇത്തവണ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു . അതേസമയം ഡെപ്യൂട്ടേഷനിലെത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതൽ ബെവ്കോയുടെ ബോണസ് കിട്ടില്ല.

ബെവ്കോയിൽ അമിത ബോണസ് . ഇതായിരുന്നു ധനവകുപ്പ് നിലപാട് . ഉയര്‍ന്ന ബോണസ് നല്‍കുന്നത് ധനപരമായി ഉത്തരവാദിത്തമില്ലാത്ത നടപടിയെന്നായിരുന്നു ധനവകുപ്പ് പക്ഷം അതിനാൽ ഇത് കുറയ്ക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോട് ധനവകുപ്പ് ആവശ്യപ്പെട്ടത് .എന്നാൽ ഇത്തവണ ബോണസ് കുറയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു . ഡെപ്യൂട്ടേഷനിലെ ബെവ്കോയിലെത്തിയ ജീവനക്കാര്‍ക്കും ബോണസ് ഇത്തവണ കുറയ്ക്കില്ല.

തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് 85,000 രൂപ ബോണസ് നല്‍കാൻ തീരുമാനിച്ചത് . കുറയ്ക്കാനുള്ള നീക്കത്തെ തൊഴിലാളി സംഘടനകളും എതിര്‍ത്തു . അതേ സമയം അടുത്ത തവണ ഡെപ്യൂട്ടേഷൻകാര്‍ക്ക് ബെവ്കോ ബോണസ് കിട്ടില്ല . അവരുടെ മാതൃസ്ഥാപനങ്ങളിലെ ബോണസ് തുകയേ കിട്ടൂ . ഈ നിര്‍ദേശം ബെവ്കോയ്ക്ക് മുഖ്യമന്ത്രി നല്‍കി . ബെവ്കോയിലെ ഉയര്‍ന്ന അനുകൂല്യം ഉന്നമിട്ട് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ബെവ്കോയിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നത്.