ആ കുരുന്നുകളുടെ കണ്ണീര് കണ്ടു ഭഗവാന്‍റെ സ്ഥലം മാറ്റം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്

ചെന്നൈ: വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം കണക്കിലെടുത്ത് തമിഴ്നാട് തിരുവള്ളൂർ വെളിഗരം സർക്കാർ സ്കൂളിലെ അധ്യാപകൻ ജി ഭഗവാന്‍റെ സ്ഥലംമാറ്റം സർക്കാർ റദ്ദാക്കി. സ്ഥലം മാറ്റം കിട്ടി യാത്ര പറയാൻ എത്തിയ അധ്യാപകനെ വിദ്യാർത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ്, പോകാൻ അനുവദിക്കാതെയിരുന്നതിന്‍റെ ദൃശ്യങ്ങള്‍ രാജ്യ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇതിന് പിന്നാലെ വിദ്യാഭ്യാസവകുപ്പ് 10 ദിവസത്തേക്ക് ഭഗവാന്‍റെ സ്ഥലംമാറ്റം മരവിപ്പിച്ചു. ദൃശ്യങ്ങള്‍ വൈറലായതോടെ ജി ഭഗവാന്‍റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സർക്കാറിന് ലഭിച്ചത്. തുടർന്നാണ് സ്ഥലംമാറ്റം റദ്ദാക്കി ഉത്തരവ് ഇറങ്ങിയത്. 2014 ലാണ് ഭഗവാൻ മാസ്റ്റർ വെളിഗരം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായി ചുമതലയേറ്റത്.