പ്ലാന്‍റിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30നായിരുന്നു സംഭവം.  ആകെ 24 ജീവനക്കാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. 

ഭോപ്പാൽ: ചത്തീസ്ഗഡിലെ ഭിലായ് ഭിലായ് സ്റ്റീൽ പ്ലാന്‍റില്‍ സ്ഫോടനം. പ്ലാന്‍റിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30നായിരുന്നു സംഭവം. ആകെ 24 ജീവനക്കാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് 80 ശതമാനവും പൊള്ളലേറ്റതായും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് (സെയിൽ) കീഴിലുള്ള സ്ഥാപനമാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ്. ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള റായ്പൂരിലാണ് സ്ഥിത് ചെയ്യുന്നത്. 2014ൽ ഇവിടെ ഗ്യാസ് ചോർന്നുണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചിരുന്നു.