പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു സമീപമുള്ള കൃഷ്ണനികേതനത്തിൽ ഡോ പി ജി മേനോനും ജോലിക്കാരിയും മാത്രമാണ് താമസം. വീട്ടിനകത്തെ കൃഷ്ണവിഗ്രഹത്തിൽ വർഷങ്ങളായി ചാർത്തിയിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പ്രത്യേകം ചില്ലു കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിലെ ആഭരണങ്ങൾ മോഷണം പോയതായി വേലക്കാരിയാണ് രാവിലെ ഡോക്ടറെ അറിയിച്ചത്.

രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. വീട്ടു ജോലിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം സംബന്ധിച്ച് കൃത്യമായ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു. മുൻപും വീട്ടിൽ നിന്ന് സ്വർണം ഉൾപ്പെടെ മോഷണം പോയിട്ടുണ്ട്. ഡോഗ് സ്വകാഡിനെയും വിരലടയാള വിദഗ്ദരെയും എത്തിച്ച് നടത്തുന്ന പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.