ആദ്യം മുഖ്യമന്ത്രി കുളിച്ച് വൃത്തിയാവണം എന്ന സന്ദേശത്തോടെയാണ് ഈ സമ്മാനം നല്‍കാന്‍ സംഘടന തീരുമാനിച്ചത്. ഈ മാ'ം ഒമ്പതിനാണ് സമ്മാനം യോഗി ആദിത്യനാഥിന് അയക്കുക. പൊതു പരിപാടിയില്‍ സോപ്പ് പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും ഈ സോപ്പ് അയക്കുക. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള സ്ത്രീകളാണ് സോപ്പ് നിര്‍മ്മിച്ചത്.
ഡോ അംബേദ്ക്കര്‍ വചന്‍ പ്രതിഭന്ധ് സമിതിയാണ് ഈ പ്രതിഷേധത്തിനുപിന്നില്‍. യോഗി ആദിത്യനാഥ് മനുവാദി രാഷ്ട്രീയത്തെയാണ് പ്രതിനീധികരിക്കുന്നതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. ദലിതരല്ല, മുഖ്യമന്ത്രിയാണ് സോപ്പിട്ടു കുളിച്ച് ശുദ്ധിയാവേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
