40 യാത്രക്കാരുമായിപ്പോയ ബോട്ടാണ് നദിയിൽ മുങ്ങിയത്. മകരസംക്രാന്തിയോടനുബന്ധിച്ച് നദിക്ക് നടുവിലുള്ള ദ്വീപിൽ പട്ടം പറത്തൽ ഉത്സവം കണ്ടശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതാണ് അപകട കാരണമെന്നാണ് നിഗമനം. കരയോടടുത്തപ്പോഴാണ് അപകടമുണ്ടായത്. അതിനാൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനായി. നിരവധിയാളുകൾ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ പറ്റ്ന മെഡിക്കൽ കോളേജിൽ ചിത്സയിലാണ്.

ഇരുട്ടായതിനാൽ രക്ഷാപ്രവര്‍ത്തനം തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംയുക്ത നേതൃത്വം എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.