കിട്ടിയ 47,000 സന്ദേശങ്ങളില്‍ 44,000 എണ്ണവും വ്യക്തിപരമായിട്ടുള്ളതായിരുന്നു. ഇതില്‍ മൂവായിരം എണ്ണം മാത്രമായിരുന്നു നിരത്തുകളെ കുറിച്ച് പരാതി പറഞ്ഞു കൊണ്ട് വന്നത്. സ്വന്തം മുഖസൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ഉയരത്തെക്കുറിച്ചുമെല്ലാം പെണ്‍കുട്ടികള്‍ അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുത.
ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ യാദവ് ലാലു പ്രസാദ് യാദവിന്റെയും റാബ്രിദേവിയുടേയും പുത്രനാണ്. വ്യക്തിഗത സന്ദേശങ്ങള്‍ തന്നെ വിവാഹം കഴിക്കണമെന്ന കുഴിയില്‍ ചാടിച്ചിരിക്കുകയാണെന്നാണ് യാദവ് പറയുന്നത്.
എന്നിരുന്നാലും തേജേസ്വിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കാനൊന്നും താല്‍പ്പര്യമില്ല. ആലോചിച്ചുള്ളതായിരിക്കും വിവാഹമെന്ന് തേജസ്വി പറയുന്നു. കഴിഞ്ഞ വര്‍ഷം ടെക് സാവി കൂടിയായ ഈ മന്ത്രി സാമൂഹ്യ മാധ്യമം വഴി ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത് വലിയ വാര്‍ത്തയായിരുന്നു.
തനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടുന്നില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥി യാദവിന് ഫേസ്ബുക്ക് വഴി സന്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു യാദവ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
