ബീഹാറിൽ നിന്നുള്ള സൈനികരായ രത്തൻകുമാർ താക്കൂറിന്റെയും സജ്ഞയ് കുമാർ സിൻഹയുടെയും രണ്ട് പെൺമക്കളെയാണ് ഇനയത്ത് ഖാൻ ദത്തുപുത്രികളായി സ്വീകരിച്ചത്. ഇവരുടെ വിദ്യാഭ്യാസവും ഭാവിയിലെ മറ്റെല്ലാ കാര്യങ്ങളും താൻ ഏറ്റെടുത്തതായി ഇവർ അറിയിച്ചു.
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ പെൺമക്കളെ ദത്തെടുത്ത് ബീഹാർ ജില്ലാ മജിസ്ട്രേറ്റ് ഇനയത്ത് ഖാൻ. ബീഹാറിൽ നിന്നുള്ള സൈനികരായ രത്തൻകുമാർ താക്കൂറിന്റെയും സജ്ഞയ് കുമാർ സിൻഹയുടെയും രണ്ട് പെൺമക്കളെയാണ് ഇനയത്ത് ഖാൻ ദത്തുപുത്രികളായി സ്വീകരിച്ചത്. ഇവരുടെ വിദ്യാഭ്യാസവും ഭാവിയിലെ മറ്റെല്ലാ കാര്യങ്ങളും താൻ ഏറ്റെടുത്തതായി ഇവർ അറിയിച്ചു.
രണ്ട് ദിവസത്തെ ശമ്പളവും സൈനികരുടെ കുടുംബത്തിനായി നൽകുമെന്നും ഇവർ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവരുടെ ഒരു ദിവസത്തെ ശമ്പളം രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തെ സഹായിക്കുന്നതിനായി നൽകാനും അഭ്യർത്ഥിച്ചു. അതിന് വേണ്ടി ഷേഖ്പുരയിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. പുൽവാമയിൽ ജീവൻ വെടിഞ്ഞ സൈനികർക്കായി ഒരു മിനിറ്റ് മൗനമാചരണത്തോടെയാണ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ ജീവനക്കാർ ശനിയാഴ്ച ജോലി ആരംഭിച്ചത്.
