ബിഹിാറിലെ കുട്ടികളുടെ കിടിലന്‍ പാചക രീതി വീഡിയോ വൈറലാകുന്നു
നമ്മള് കോഴിമുട്ട കിട്ടിയാല് എന്ത് ചെയ്യും, ഒന്നുകില് ഓംലെറ്റ് ഉണ്ടാക്കും അല്ലെങ്കില് പുഴുങ്ങി കഴിക്കും. എന്നാല് ഇതൊന്നുമല്ലാതെ കിടിലന് പാചക രീതിയുണ്ട്. ബീഹാറിലെ ഗ്രാമത്തില് കുട്ടികള് കോഴി മുട്ട പാചകം ചെയ്യുന്ന രസകരമായ രീതി വൈറലായിരിക്കുകയാണ്. സാമൂഹിക പ്രവര്ത്തകനായ വിപി ആബിദ് ആണ് ബിഹാര് യാത്രക്കിടെ തന്റെ സുഹൃത്ത് പകര്ത്തിയ രസകരമായ വീഡിയോ തന്റെ ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്.
ഒരു വിത്യസ്ഥമായ കാഴ്ചയെന്ന തലക്കെട്ടോടെയാണ് അബിദ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീഹാറിൽ പൂർണിയ ജില്ലയിൽ കദവ എന്ന ഗ്രാമത്തിലാണ് സംഭവം, ഒരു കൂട്ടം കുട്ടികള് കുഴിയടുപ്പുണ്ടാക്കി മണ്ണില് മുട്ട ഒളിപ്പിച്ചാണ് പാചകം. അവസാനം അവരത് വിതരണം ചെയ്ത് കഴിക്കുന്നതും വീഡിയോയില് കാണാം. സ്കൂളിൽ പോവാത്ത കുട്ടികളെ തിരഞ്ഞ് ഇറങ്ങിയപ്പോഴാണ് രസകരമായ ഈ സംഭവം കണ്ടതെന്ന് ആബിദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പറഞ്ഞു.
