കൊച്ചി: സോളാര്‍ കേസില്‍ സരിത എസ്. നായരുടെ മൊഴി ശരിവച്ച് ബിജു രാധാകൃഷ്ണന്‍. ദില്ലിയില്‍വച്ച് ഉമ്മന്‍ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്കു പണം നല്‍കിയിട്ടുണ്ടെന്നു ബിജു സോളാര്‍ കമ്മിഷനു മുന്‍പാകെ മൊഴി നല്‍കി.

പണം തരപ്പെടുത്തി നല്‍കിയതു താനാണെന്നു ബിജു പറഞ്ഞു. പണം കൈമാറിയ കാര്യം സരിത തന്നെ അറിയിച്ചിരുന്നു. പി.സി. വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നു ബിജു കമ്മിഷനു മുന്‍പാകെ പറഞ്ഞു.