ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു വടക്കഞ്ചേരി സ്വദേശി മുരളിയാണ് മരിച്ചത്
തൃശൂര്: തൃശൂര് കുതിരാന് ദേശീയപാതയില് തകര്ന്ന റോഡിലെ കുഴിയില് വീണ് ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്പ്പെട്ട് ഒരാള് മരിച്ചു. ബൈക്ക് യാത്രക്കാരനായ പാലക്കാട് വടക്കഞ്ചേരി സ്വദേശി മുരളിയാണ് മരിച്ചത്. അന്പതു വയസായിരുന്നു. ലെയ്ത് വര്ക്ക് ഷോപ്പിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്കു വരുമ്പോഴായിരുന്നു അപകടം.
കുഴിയില് വീണ് നിയന്ത്രണംവിട്ട ബൈക്കില് നിന്ന് മുരളി റോഡിലേക്ക് വീണു. ഈ സമയം പുറകില്വന്ന ലോറി ഇയാളുടെ മേല് കയറുകയായിരുന്നു. കുതിരാനിലെ റോഡ് നേരെയാക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് കോണ്ഗ്രസ് പ്രവര്ത്തകര് സമരം നടത്തി. റോഡിലെ കുഴി നാട്ടുകാര്തന്നെ മണ്ണിട്ട് മൂടി.
