കോതമംഗലം തുണ്ടത്തിന്  സമീപത്താണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വടാട്ടുപാറ സ്വദേശി പ്രദീപാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ബൈക്കിൽ നിന്ന് തെറിച്ച് വീണ പ്രദീപിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റു. ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തഇൽ പ്രതിഷേധിച്ച് നാട്ടുകാർ തുണ്ടാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.

വടാട്ടുപാറ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന പരാതി ഉയർന്നിട്ട് നിരവധി കാലമായി. റോഡിനിരുവശവുമുള്?ള കാടുകൾ വെട്ടിത്തെളിക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും ആണ് നാട്ടുകാരുടെ ആവശ്യം.