മലപ്പുറം: വെട്ടം കാനൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ കത്തിച്ചു.സി പി.എം വെട്ടം ലോക്കൽ സെക്രട്ടറി എൻ.എസ്.ബാബുവിന്റെ ബൈക്കുകളാണ് കത്തിച്ചത്.അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം അരോപിച്ചു.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കുകൾ കത്തിച്ചത്.സി.പി.എം വെട്ടം ലോക്കൽ സെക്രട്ടറി എൻ.എസ്.ബാബുവിന്റെയും സഹോദരന്റെയും ബൈക്കുകളാണ് കത്തിച്ചത്.ബന്ധുവിന്റെ വീട്ടിലായിരുന്നു ബാബു ബൈക്ക് വച്ചിരുന്നത്. ബൈക്കിൽനിന്ന് തീ പടർന്ന് ഷെഡ്ഡിലേക്കും വീട്ടിലേക്കും തീ പടർന്നു.അക്രമത്തിലൂടെ ആർ.എസ്.എസ് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.