Asianet News MalayalamAsianet News Malayalam

വഴി ചോദിച്ച ബൈക്ക് യാത്രക്കാരെ സഹായിച്ച ദമ്പതികള്‍ക്ക് സംഭവിച്ചത്

എന്നാല്‍ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ കാറിന്‍റെ കീ തട്ടിയെടുത്തു. തുടര്‍ന്ന് മൂന്നാമത് പുറത്തുനിന്നെത്തിയ മറ്റൊരാള്‍ ഇവരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണ ചെയ്ന്‍ തട്ടിയെടുക്കുകയുമായിരുന്നു. 

bike riders looted delhi couples
Author
Delhi, First Published Sep 25, 2018, 1:20 PM IST

ദില്ലി:വഴി ചോദിക്കാനെന്ന വ്യാജേന കാറിന്‍റെ ഗ്ലാസില്‍ തട്ടി തോക്കുചൂണ്ടി ദമ്പതികളെ ഭീഷണിപ്പെടുത്തി ബൈക്ക് യാത്രികര്‍ സ്വര്‍ണ്ണം കവർന്നു. ഞായറാഴ്ച വൈകിട്ട് ദില്ലിയിലെ  ഷദാരാ ആനന്ദ് വിഹാര്‍ ഏരിയയിലാണ് സംഭവം നടന്നത്.  വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങവേ ബൈക്കിലെത്തിയ രണ്ടുപേര്‍ വഴി ചോദിക്കാനായി കാറിന്‍റെ ഗ്ലാസില്‍ തട്ടുകയായിരുന്നു.

എന്നാല്‍ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ കാറിന്‍റെ കീ തട്ടിയെടുത്തു. തുടര്‍ന്ന് മൂന്നാമത് പുറത്തുനിന്നെത്തിയ മറ്റൊരാള്‍ ഇവരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണ ചെയ്ന്‍ തട്ടിയെടുക്കുകയുമായിരുന്നു. കാറിന്‍റെ കീ  കുറച്ചകലേക്ക് എറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പ്രതികളും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച് വരികയാണ്.

Follow Us:
Download App:
  • android
  • ios