Asianet News MalayalamAsianet News Malayalam

അമേരിക്കയോട് പ്രതികാരം ചെയ്യും: ബിന്‍ ലാദന്‍റെ മകന്‍

Bin Laden's son threatens revenge for father's assassination
Author
First Published Jul 10, 2016, 10:24 AM IST

ദുബായ്‍: പിതാവിന്റെ കൊലപാതകത്തിന് അമേരിക്കയോട് പ്രതികാരം വീട്ടുമെന്ന് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍. ഒരു ഓണ്‍ലൈനില്‍ ‘വീ ആര്‍ ഓള്‍ ഒസാമ’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് അമേരിക്കയോട് പ്രതികാരം വീട്ടുമെന്ന് ഹംസ ബിന്‍ ലാദന്‍റെ വെളിപ്പെടുത്തല്‍.

21 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ഓഡിയോക്ക്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്നും അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, യെമന്‍, സൊമാലിയ, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പിന്തുടരുന്ന അടിച്ചമര്‍ത്തലിന് പ്രതികാരം വീട്ടുമെന്നും ഓഡിയോ സന്ദേശത്തിലുള്ളതായി എസ്ഐടി ഇന്‍റലിജന്‍സ് ഗ്രൂപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിന്‍ ലാദന് വേണ്ടി മാത്രമുള്ള പ്രതികാരമല്ല, ഇസ്ലാമിനെ പ്രതിരോധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രതികാരമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്നും സന്ദേശത്തില്‍ ഹംസ ബിന്‍ ലാദന്‍ പറയുന്നു.

2011ലാണ് ഒസാമ ബിന്‍ ലാദനെ പാകിസ്താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ വച്ച് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios