അങ്കമാലി: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ബിന്ദുവും കനക ദുർഗയും പൊലീസ് സംരക്ഷണയിൽ. ഇവരെ അങ്കമാലിയിൽ നിന്ന് പൊലീസ് വാഹനത്തിൽ ഇവരെ കൊണ്ടുപോയി. യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് പൊലീസ് സംരക്ഷണ ഒരുക്കിയത്. 

അതേസമയം യുവതികളുടെ സന്ദർശനത്തിനായി പ്രത്യേക സുരക്ഷ നൽകിയിട്ടില്ലെന്നു പമ്പയുടെ സുരക്ഷാ ചുമതലയുള്ള സഞ്ജയ് കുമാർ ഗരുഡ്. ശബരിമലയിൽ എത്തുന്ന എല്ലാവര്‍ക്കും സുരക്ഷിത ദർശനത്തിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ടെന്നും ഗരുഡ് വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനെതിരെ സഹോദരന്‍ പ്രതികരിച്ചു‍. സി പി എമ്മും പൊലീസും നടത്തിയ ഗൂഡാലോചനയാണ് സഹോദരിയുടെ മല കയറ്റത്തിലെത്തിയതെന്ന് കനക ദുർഗയുടെ സഹോദരൻ ഭരത് ഭൂഷൻ. സഹോദരിയുടെ നിലപാടിൽ കുടുംബത്തിന് ദുഖമുണ്ട്. ബാക്കി കാര്യം കുടുംബം ആലോചിച്ച് ചെയ്യുമെന്നും ഭരത് ഭൂഷൻ വിശദമാക്കി.