ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിന്‍റെ സൗഹാർദപ്രതിനിധിപ്പട്ടികയിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി. ബിനീഷിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എം.സ്വരാജും എ.എൻ.ഷംസീറുമാണ്.

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിന്‍റെ സൗഹാർദപ്രതിനിധിപ്പട്ടികയിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി. ബിനീഷിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എം.സ്വരാജും എ.എൻ.ഷംസീറുമാണ്. കായിക താരം പി.യു.ചിത്രയ്ക്കും ഫുട്ബാൾ താരം സി.കെ. വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിയ്ക്കുകയായിരുന്നു. പി.കെ.ശശിയ്ക്കൊപ്പമുള്ള പി.രാജേഷിനെ സംസ്ഥാനസമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എം.സ്വരാജ് വ്യക്തമാക്കി. അത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് സ്വരാജ് പറയുന്നത്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സംസ്ഥാനഭാരവാഹിത്വം ഒഴിഞ്ഞയാളാണ് പി.രാജേഷ്. രാജേഷ് വീണ്ടും പ്രതിനിധി സമ്മേളനത്തിനെത്തിയതിൽ സംസ്ഥാനനേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റജിസ്ട്രേഷൻ പോലും നൽകരുതെന്ന് നിർദേശിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. 

Read More:

ഡിവൈഎഫ്ഐയിൽ പ്രായപരിധി കർശനമാക്കേണ്ടെന്ന് നിർദേശം