യുഎഇ സഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയിൽ ഹർജി. നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് സഹായം നിരസിച്ചത് ശരിയല്ലെന്ന് ബിനോയ് വിശ്വം. കേന്ദ്രസർക്കാർ നിലപാടിനെതിരെ ബിനോയ് വിശ്വം എം പി സുപ്രീം കോടതിയില്‍ ഇന്ന് ഹർജി നൽകും.

ദില്ലി: യുഎഇ സഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയിൽ ഹർജി. നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് സഹായം നിരസിച്ചത് ശരിയല്ലെന്ന് ബിനോയ് വിശ്വം. കേന്ദ്രസർക്കാർ നിലപാടിനെതിരെ ബിനോയ് വിശ്വം എം പി സുപ്രീം കോടതിയില്‍ ഇന്ന് ഹർജി നൽകും.

അതേസമയം കേരളത്തിൻറെ പുനർനിർമ്മാണത്തിന് യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കണമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. നരേന്ദ്രമോദി പ്രഖ്യാപിച്ച 500 കോടി തുച്ഛമെന്നും 2000 കോടി രൂപ നല്കണമെന്നും യശ്വന്ത് സിൻഹ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ഒഡീഷ ചുഴലിക്കാറ്റിനും ഗുജറാത്ത് ഭൂകമ്പത്തിനും ശേഷം താനാണ് വിദേശരാജ്യങ്ങളുടെ സഹായം തേടിയതെന്ന് എബി വാജ്പേയി സർക്കാരിൽ ധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ പറഞ്ഞു. അനാവശ്യ വിവാദമാണ് ഇപ്പോഴത്തേത്. കേന്ദ്ര സംഘത്തെ അയയ്ക്കാതെ തന്നെ കൂടുതൽ ആശ്വാസം കേരളത്തിനു നല്കേണ്ടതാണ്

ധനസഹായം വാങ്ങാൻ മടിയെങ്കിൽ ദുതിതാശ്വാസ നിധികളിലേക്ക് സുഹൃദ് രാജ്യങ്ങളുടെ നേതാക്കൾക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ അനുവദിക്കണമെന്നാണ് യശ്വന്ത് സിൻഹയുടെ നിർദ്ദേശം