തിരുവനന്തപുരം: നാണവും മാനവും ഉണ്ടെങ്കിൽ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ഇത്രയും രൂക്ഷമായ കോടതി പരാമർശങ്ങൾ ഉണ്ടായ സമയത്ത് തന്നെ മന്ത്രി രാജിവയ്ക്കേണ്ടതായിരുന്നു. അദ്ദേഹം എൽഡിഎഫ് സർക്കാരിനെ മന്ത്രിയാണെന്നും രാജിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഐയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി ഇടതു മുന്നണി യോഗത്തിൽ വ്യക്തമാക്കിയതാണ്. ഈ നിലപാടിനോട് എൽഡിഎഫിലെ എല്ലാ കക്ഷികൾക്കും യോജിപ്പാണ്. അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
