വിഴിഞ്ഞം കോളിയൂരില്‍ മരിയദാസിനെ വീട്ടില്‍ കയറി തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷണത്തിനിടെയാണ് ദമ്പതികളുടെ തലക്കടിച്ചതെന്ന് പ്രതി മൊഴി നല്‍കി. ലൈംഗിക വൈകൃതമുള്ള പ്രതി സ്വന്തം കുട്ടിയെ പോലും കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബിനു, കൊല്ലപ്പെട്ട മരിയദാസിന്റെ വീടിനു സമീപം വാടകയ്‍ക്കു താമസിച്ചിരുന്നു. നിരവധി മോഷണക്കേസിലെ പ്രതിയായ ഇയാള്‍ ഭാര്യക്കും കുട്ടിയ്‌ക്കൊമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെ മണ്ണെണ ഒഴിച്ച് തീകൊളുത്തിയ പ്രതി കുട്ടിയെയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. കോവളം പൊലീസ് സ്റ്റേഷനില്‍ കേസായതിനുശേഷമാണ് ഭാര്യയെ ഉപേക്ഷിച്ച് തിരുനെല്‍വേലിയിലേക്ക് പോയത്. ട്രെയിനിലും മോഷണം നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചന്ദ്രനെന്നയാളിനെ പരിചയപ്പെട്ടത്. രണ്ടുപേരും കൂടിയാണ് മരിയദാസിന്റെ വീട്ടില്‍ മോഷ്‌ടിക്കാന്‍ ആസൂത്രണം നടത്തിയത്. മരിയദാസിന്റ ഭാര്യ ഷീജയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമായല പിടിച്ചു പറിക്കുന്നതിടെ രണ്ടുപേരും ഉണര്‍ന്നു. തെളിവു നശിപ്പിക്കാനായി രണ്ടുപേരുടെയും തലയിക്കടയിച്ചു. രക്ഷപ്പെടുത്തുന്നതിനിടെ ആയുധങ്ങള്‍ ഉപേക്ഷിച്ചു. തിരുനെല്‍വേലിയിലെത്തി, ഒപ്പം താമസിക്കുന്ന സ്‌ത്രീക്ക് സ്വര്‍ണം നല്‍കി. സ്‌ത്രീയാണ് തിരുനെല്‍വേലിയിലെ സ്ഥാപനത്തില്‍ മാലവിറ്റത്. ഈ സ്‌ത്രീയെയും കസ്റ്റഡയിലെടുത്തിയുട്ടുണ്ട്. ബിനുവിന്റെ ഭാര്യയുടെ അമ്മയാണ് കസ്റ്റഡയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയായ ചന്ദ്രനെ ചെന്നൈയില്‍ നിന്നു പിടികൂടി തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. മോഷണത്തിനിടെ സമാന ക്രൂരകൃത്യങ്ങള്‍ ഇയാള്‍ മുമ്പും ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. എഡിജിപി ബി സന്ധ്യയും പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ കസ്റ്റഡയില്‍ വാങ്ങിവീണ്ടും ചോദ്യം ചെയ്യും.
