വയലിലേക്ക് തീപിടിച്ച് പക്ഷി വീണതോടെ ഉണങ്ങിയ പുല്ലുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു

ജര്‍മനി: റെയില്‍വേയുടെ വൈദ്യുത ലൈനില്‍ നിന്ന് തീപിടിച്ച പക്ഷി മൂലം കത്തി നശിച്ചത് 17 ഏക്കര്‍ വയല്‍. ജര്‍മനിയിലെ റോസ്റ്റോക്ക് എന്ന സ്ഥലത്താണ് സംഭവം. വയലിലേക്ക് തീപിടിച്ച് പക്ഷി വീണതോടെ ഉണങ്ങിയ പുല്ലുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. വീശിയടിച്ച കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി.

സമീപത്തെ ജനവാസ മേഖലയില്ക്ക് തീ എത്തിയത് വളരെ പെട്ടന്നായിരുന്നു. അമ്പതിലധികം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹെലികോപ്ടറടക്കമുള്ള സംവിധാനമുപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 7 ഏക്കറിലെ കൃഷി അഗ്നിബാധയില്‍ പൂര്‍ണമായി നശിച്ചു. ബാര്‍ളി കൃഷി നടന്ന വയലിലേക്കായിരുന്നു തീ പടര്‍ന്നത്. 

അഗ്നിബാധയെ തുടര്‍ന്നുണ്ടായ നാശനഷ്ടം എത്രയാണെന്ന് വിലയിരുത്തിയിട്ടില്ല. അഗ്നിബാധയില്‍ ആര്‍ക്കു അപകടമുണ്ടായിട്ടില്ലെന്നത് മാത്രമാണ് ആശ്വാസകരമായ വിവരം. ഇത് ആദ്യമായല്ല ഇത്തരം തീപിടുത്തമുണ്ടാകുന്നത്. റെയില്‍ വേയുടെ വൈദ്യുത ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പക്ഷിക്ക് തീപിടിച്ചത്.