ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മകളെ ഭീഷണിപ്പെടുത്തി പ്രതികരണവുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
മദർ സൂപ്പീരിയരിന്റെ സാന്നിദ്ധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ പറഞ്ഞ് മകൾ ജലന്ദറിൽ നിന്ന് 2017 നവംബറിൽ തനിക്ക് കത്തെഴുതിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരാഴ്ചയ്ക്കകം താൻ ഈ പരാതി കർദിനാൾ ആലഞ്ചേരിയെ നേരിൽ കണ്ട് ബോധിപ്പിച്ചു. മറ്റാരെയും മാധ്യമങ്ങളെയും അറിയിക്കരുതെന്ന് കർദിനാൾ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും തുറവൂർ സ്വദേശിയായ കന്യാസ്ത്രീയുടെ അച്ഛന്‍ പ്രതികരിച്ചു.
