ജെഡിഎസിന് പിന്തുണ നല്‍കി ബിജെപി

ബെംഗളൂരു:ജെഡിഎസിന് പിന്തുണ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ആര്‍.അശോക് ദേവഗൗഡയെ കാണാന്‍ തിരിച്ചു. കേന്ദ്രമന്ത്രിമാരെ അമിത് ഷാ ബെംഗളൂരുവിലേക്ക് അയച്ചു.എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുകകയും ജെഡിഎസിന് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്നത് നിര്‍ണ്ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. പരമേശ്വരയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ എത്തിയത്.