മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നുവെന്ന് ബിജെപി, ആരോപണം നിഷേധിച്ച് ഇ.പി ജയരാജന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Sep 2018, 6:18 PM IST
bjp accuse cheif ministers fake signature on orders
Highlights

ഒന്‍പതിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പിടാത്ത ഉത്തരവും ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ കാണിച്ചു.

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ട് ഉത്തരവുകള്‍ ഇറങ്ങുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള. ഈ മാസം ഒന്‍പതിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പിടാത്ത ഉത്തരവും ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ കാണിച്ചു. എന്നാൽ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം മന്ത്രി ഇ.പി.ജയരാജൻ നിക്ഷേധിച്ചു. ആരോപണം നിഷേധിച്ചതിന് പിന്നാലെ കാലംമാറിയത് അറിഞ്ഞില്ലേയെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു. 

loader