രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയെന്ന് ബിജെപി. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയാണ് രാഹുലിനെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ദില്ലി: രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയെന്ന് ബിജെപി. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയാണ് രാഹുലിനെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐ മേധാവി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുമണിക്ക് സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവുമാണ്. ക്രിമിനൽ നടപടിയെന്നായിരുന്നു രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
