കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിക്കെതിരെ ബിജെപി. നടിക്കെതിരായ അക്രമത്തില്‍ പോലിസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആരോപിച്ചു. ചലചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.