പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വ്യക്തമാക്കി.

സംഘർഷത്തിൽ മുനിസിപ്പൽ കൗൺസിലർ പി കെ അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അൻസിൽ, അനീഷ് വിശ്വനാഥ്, മേഖല പ്രസിഡൻറ് അജിൻ വർഗീസ്, എസ്എഫ്ഐ നേതാവ് ശരത്ത് ശശിധരൻ എന്നിവർക്ക് പരിക്കേറ്റു.